തിരുവനന്തപുരം : സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 15 രൂപ വീതമാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7450 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഇന്ന് 59600 എന്ന നിരക്കിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവിലയിലുണ്ടായ കുതിപ്പാകാം കേരളത്തിലും സ്വര്‍ണവില ഉയരാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.