ദുബൈ: യുഎഇയിലെ സ്വര്‍ണവില തിങ്കളാഴ്‍ച കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കിലെത്തി. ഡോളര്‍ കൂടുതല്‍ ശക്തിപ്രാപിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാനായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കൂടുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന വിലയിരുത്തലുമാണ് സ്വര്‍ണ വിലയിലും പ്രതിഫലിച്ചത്.
അന്താരാഷ്‍ട്ര വിപണിയില്‍ ഔണ്‍സിന് 0.11 ശതമാനം കുറഞ്ഞ് 1743.46 ഡോളറാണ് ഇന്ന് രാവിലത്തെ വില. യുഎഇയില്‍ 24 ക്യാരറ്റ് സ്വര്‍ണത്തിന് ഇന്ന് രാവിലെ ഗ്രാമിന് 211.25 ദിര്‍ഹമായിരുന്നു വിലയെങ്കില്‍ 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില 198.50 ദിര്‍ഹമായി. 21 ക്യാരറ്റ് സ്വര്‍ണം 189.25 ദിര്‍ഹത്തിനും 18 ക്യാരറ്റ് സ്വര്‍ണം 162.25 ദിര്‍ഹത്തിനുമാണ് വില്‍പന നടത്തുന്നത്. പത്ത് ദിവസം മുമ്പ് ഓഗസ്റ്റ് 13ന് 205.25 ദിര്‍ഹമായിരുന്നു യുഎഇയില്‍ 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില. വില 200 ദിര്‍ഹത്തില്‍ താഴെ എത്തിയതു കൊണ്ടുതന്നെ യുഎഇയിലെ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളിലെല്ലാം പൊതുവേ തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.