കൊച്ചി : സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 8,755 രൂപയും പവന് 70,040 രൂപയുമാണ് വില. തുടർച്ചയായ കുതിപ്പിനൊടുവിൽ കിതക്കുകയാണ് ഇപ്പോൾ സ്വർണം. വെള്ളിയാഴ്ചയാണ് ഗ്രാമിന് 20 രൂപ കുറഞ്ഞ് സ്വർണവില 8,755 രൂപയിലെത്തിയത്.യു.എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ ഇളവ് വരുമെന്ന പ്രതീക്ഷയാണ് സ്വർണ വില കുറയാനുള്ള പ്രധാന കാരണം. വ്യാഴാഴ്ച പവന്റെ വിലയിൽ 1640 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 70,200 രൂപയായാണ് കുറഞ്ഞത്.