കൊച്ചി : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വർണവില. ഗ്രാമിന് 9,100 രൂപയിലും പവന് 72,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 7,465 രൂപയാണ്. അഞ്ചുദിവസത്തിനു ശേഷം ചൊവ്വാഴ്ച സ്വർണവില പവന് 80 രൂപയും ബുധനാഴ്ച 360 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയും കുതിച്ച ശേഷമാണ് ചൊവ്വാഴ്ച താഴേക്കുപോയത്. തിങ്കളാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. തുടർന്ന്, വില താഴേക്കു പോകുന്നതാണ് കണ്ടത്.