തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കുതയുള്ള ഇടിവിലാണ് സ്വർണവില. സംസ്ഥാനത്ത് ഒരാഴ്ചകൊണ്ട് 1880 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42080 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 1819 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 83.20 ആണ്. മാർച്ച് ഒമ്പതിന് ശേഷമുള്ള ഏറ്റവും വലിയ വില കുറവാണ് ഇത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5260 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4348 രൂപയുമാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 4 രൂപ കുറഞ്ഞിട്ടുണ്ട്. വിപണി വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.