തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് വര്‍ധിച്ചത്. പവന് 360 രൂപയും ഉയര്‍ന്നു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 71800 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 8975 രൂപയും നല്‍കേണ്ടി വരും. കുറച്ചുനാളത്തെ ഇടിവിന് ശേഷം ഇന്നലെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. പവന് ഇന്നത്തെ 1760 രൂപ വര്‍ധിച്ച് 71440 രൂപയിലെത്തിയിരുന്നു. ചൊവ്വാഴ്ച പവന് 360 രൂപയാണ് കുറഞ്ഞത്. സ്വര്‍ണം ഗ്രാമിന് 49 രൂപ കുറഞ്ഞ് 8710 രൂപയിലെത്തിയിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ വില 69,680 രൂപയായിരുന്നു.