തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പത്ത് ദിവസത്തിന് ശേഷമാണ് വില വർദ്ധന. ജനുവരി രണ്ടിനാണ് മുൻപ് വില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 46,160 രൂപയാണ്. കഴിഞ്ഞ ഒൻപത് ദിവസംകൊണ്ട് 820 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ജനുവരി രണ്ടിന് വില ഉയർന്നെങ്കിലും മൂന്നിന് 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു. പിന്നീട തുടർച്ചയായി സ്വർണവില ഇടിയുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4780 രൂപയാണ്.
അതേസമയം, വെള്ളിയുടെ വില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.