തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ യു എസ് വിപണി തുറന്നപ്പോൾ അന്താരാഷ്ട്ര സ്വർണ്ണ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. ഇതോടെ കേരളത്തജിൽ സ്വർണവില വീണ്ടും 53000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്.
കഴിഞ്ഞദിവസം 2455 ഡോളർ ആയിരുന്ന സ്വർണവില ണ്ടുശതമാനതിലധികം വർദ്ധിച്ച് 2507 ഡോളറിലേക്ക് എത്തി. കേരളത്തിൽ പവന് 840 രൂപ വർദ്ധിച്ചു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ഇന്ന് ഗ്രാമിന് 105 രൂപ വർദ്ധിച്ചു 6670 രൂപയായി. കഴിഞ്ഞ മാസം ധനമന്ത്രി നിർമ്മല സീതാരാമൻ സ്വർണ്ണത്തിൻറെ ഇറക്കുമതി ചുങ്കം കുറച്ചതിനുശേഷം ഉള്ള ഏറ്റവും വലിയ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ വർധിച്ച് 5515 രൂപയായി. വെള്ളിയുടെ വില ഇന്ന് വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്.