കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നൽകി. അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഓഫിസിൽ ഹാജരാകാനാണ് നിർദേശം. സ്വപ്നയുടെ രഹസ്യമൊഴിയുടെയും പുതിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് നോട്ടിസ്.
കഴിഞ്ഞ ദിവസം സ്വപ്നയുടെ രഹസ്യമൊഴി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇഡിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനു ഹാജരാകുമെന്ന് സ്വപ്ന ഇഡിയെ അറിയിച്ചു.