കൊച്ചി : കഴിഞ്ഞ 70 ദിവസമായി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ വിളിക്കാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ഷാജ് കിരൺ. സ്വപ്നയെ പിടിക്കുമ്പോൾ തന്നെയും പ്രതിയാക്കുമോ എന്ന് പേടിയുണ്ടായിരുന്നുവെന്നും ഷാജ് കിരൺ വ്യക്തമാക്കി. അതുെകാണ്ടാണ് സ്വപ്നയുടെ പ്രശ്നത്തിൽ ഇടപെട്ടത്. സ്വപ്ന ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാൽ ഞാനും പെടില്ലേ? ഇത്രനാളും താൻ വിളിച്ചുെകാണ്ടിരുന്നതല്ലെന്നും ഷാജ് കിരൺ പറഞ്ഞു.
‘‘ഒരു കുഞ്ഞിനു വേണ്ടിയാണ് സ്വപ്നയ്ക്കൊപ്പം നിന്നത്. ഇപ്പോൾ ഞാൻ 90 ലക്ഷം രൂപയുടെ കടക്കാരനാണ്. സുഹൃത്തിന്റെ സഹായത്തോടെയാണ് ഈ മാസത്തെ വാടക പോലും െകാടുത്തത്. വലിയ ഫണ്ട് കൈകാര്യം ചെയ്യുന്ന ആളല്ല ഞാൻ. സ്വപ്നയുടെ സെക്സ് വിഡിയോ ഉണ്ടെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് സ്വപ്ന പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എനിക്ക് അറിയില്ല. ജീവിതത്തിൽ ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ല. സ്വപ്ന പറയുന്നത് കള്ളമാണ്’– ഷാജ് കിരൺ പറഞ്ഞു.