കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 56,31,600 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. തിങ്കൾ പുലർച്ചെ അബുദാബിയിൽനിന്ന് ഗോ എയർ വിമാനത്തിലെത്തിയ മാഹിയിലെ ഷിജിലിൽനിന്ന് 1083 ഗ്രാം സ്വർണമാണ് പിടിച്ചത്. സ്വർണമിശ്രിതം ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചുകടത്തുകയായിരുന്നു. അസി. കമീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ എം സി പ്രശാന്ത്, ജ്യോതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വർണം പിടികൂടിയത്.