റിയാദ് : സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ജോലികള്‍ ചെയ്യാന്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അനുമതിയുണ്ടെന്ന് സൗദി മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. തൊഴിലാളിയുടെ തൊഴില്‍ കരാറും തൊഴില്‍ സ്ഥാപനത്തിന്റെ ബൈലോകളും പരിശോധിച്ച് അവര്‍ക്ക് രണ്ട് ജോലികള്‍ ചെയ്യുന്നത് വിലക്കുന്ന ഒരു വ്യവസ്ഥ ഇല്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.



















