ദില്ലി: ഗൂഗിളിന്റെ കീഴിലുള്ള ക്രോം ആപ്പ് ബ്രൗസറായി ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഡാറ്റാ സുരക്ഷാ മുന്നറിയിപ്പാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. അവഗണിച്ചാല്‍ യൂസര്‍മാരെ വലിയ കുഴപ്പത്തിലാക്കാന്‍ കഴിയുന്ന പ്രശ്‌നമാണ് ക്രോമിനെ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ അവരുടെ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മിക്ക ആവശ്യങ്ങള്‍ക്കും ഗൂഗിള്‍ ക്രോമിനെ ആശ്രയിക്കുന്നതിനാല്‍, ഉപയോക്താക്കളെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ടെക് ഭീമന്‍ പതിവായി അപ്ഡേറ്റുകള്‍ പുറത്തിറക്കുന്നുണ്ട്.
ഗൂഗിള്‍ ക്രോം ബ്രൗസറില്‍ അത്തരത്തിലുള്ള ഒരു അപകടസാധ്യത കണ്ടെത്തി, അതുകൊണ്ട് തന്നെ 112.0.5615.121- വേര്‍ഷന് മുമ്പുള്ള ക്രോം ബ്രൗസര്‍ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഗൂഗിള്‍ ക്രോമില്‍ ഒരു അപകടസാധ്യത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം വെളിപ്പെടുത്തി.