നല്ല കട്ടിയുള്ള മുടി പലരുടെയും ആഗ്രഹമാണ്. മുടിയുടെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് നെല്ലിക്ക. നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ പ്രശ്നങ്ങൾ അകറ്റുന്നതിനും ഉത്തമമാണ്.
ഇത് മുടിയുടെ വളർച്ചയും മുടിയെ ശക്തിപ്പെടുത്തുന്നു. കൂടാതെ, വേരുകൾ ശക്തിപ്പെടുത്തുകയും നിറം നിലനിർത്തുകയും തിളക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കാനും ആരോഗ്യകരമായ വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.
നെല്ലിക്കയിൽ വിറ്റാമിൻ സി കൊളാജൻ പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു. ഇത് മുടി വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. നെല്ലിക്ക മുടിയെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും കണ്ടീഷൻ ചെയ്യാനും അതുവഴി മുടിക്ക് തിളക്കം നൽകാനും മുടിയുടെ അളവ് കൂട്ടാനും കഴിയും.
വിറ്റാമിൻ സി സമ്പുഷ്ടമായ നെല്ലിക്ക വരൾച്ചയെ സുഖപ്പെടുത്തുകയും താരൻ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. നെല്ലിക്കയിലെ വിറ്റാമിൻ സി, അതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ താരനും അതുമൂലമുണ്ടാകുന്ന ചൊറിച്ചിലും തടയുന്നു. താരൻ അകറ്റാൻ നെല്ലിക്ക എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയാം…
ഒന്ന്
ഉലുവയും മുടി വളരാൻ ഏറെ ഗുണകരമാണ്. ഉലുവയും നെല്ലിക്കയ്ക്കും ചേർത്ത് ഹെയർ പായ്ക്കുണ്ടാക്കാം. ഉലുവാപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തുല്യ അളവിൽ ചെറുചൂടുവെള്ളത്തിൽ കലർത്തി മുടിയിൽ പുരട്ടുക. മുടിയിലെ താരൻ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണിത്.
രണ്ട്
മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിയുടെ കരുത്തിനും വളർച്ചയ്ക്കും മികച്ചതാണ്. മുട്ടയുടെ വെള്ള മാത്രം എടുത്ത് അതൊരു ബൗളിലിട്ട് നന്നായി ഇളക്കുക. അതിലേക്ക് നെല്ലിക്കാപ്പൊടി ചേർത്ത് വീണ്ടും ഇളക്കുക. ഈ പേസ്റ്റ് മുടിയിൽ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയണം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.