കൊല്‍ക്കത്ത ∙ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡോക്ടർ പൊലീസിൽ കീഴടങ്ങി. ബംഗാളിലെ നോർത്ത് 24 പർഗാനസ് ജില്ലയിലാണു സംഭവം. രത്നതാമ എന്ന യുവതിയെ കൊലപ്പെടുത്തിയ ഡോ. അരിന്ദം ബാലയാണു കീഴടങ്ങിയത്.സംസ്ഥാന സർക്കാരിനു കീഴിലുള്ള എസ്എസ്കെഎം ആശുപത്രിയിലെ ഡോക്ടറാണ് ഇയാൾ. സ്റ്റേഷനിലെത്തിയ ഡോക്ടർ, താൻ ഭാര്യയെ കൊലപ്പെടുത്തിയതായി ഡ്യൂട്ടിയിലുള്ള പൊലീസുകാരോടു പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയ പൊലീസ് രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി.തുടർന്ന്, ഭാര്യാപിതാവ് നൽകിയ പരാതിയിൽ അരിന്ദമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ടുവർഷം മുൻപായിരുന്നു അരിന്ദമിന്റെയും രത്നതാമയുടെയും വിവാഹം. ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.