ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ നികുതിയായി പിരിച്ചെടുത്തത് എട്ട് ലക്ഷം കോടി. ധനമന്ത്രി നിർമ്മല സീതാരാമനാണ് പാർലമെന്‍റിനെ ഇക്കാര്യം അറിയിച്ചത്. 2020 – 21 സാമ്പത്തിക വർഷത്തിൽ മാത്രം നികുതിയായി 3.71 ലക്ഷം കോടി പിരിച്ചെടുത്തു. രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പെട്രോളിനും ഡീസലിനുമുള്ള തീരുവകളും വർധിപ്പിച്ചിരുന്നു.
പെട്രോളിനുള്ള എക്സൈസ് തീരുവ 2018ൽ ലിറ്ററിന് 19.48 രൂപയായിരുന്നു. 2021ൽ ഇത് 27.90 രൂപയാക്കി വർധിപ്പിച്ചു. ഡീസൽ തീരുവ 15.33 രൂപയിൽ നിന്നും 21.80 രൂപയായാണ് വർധിപ്പിച്ചത്. കേന്ദ്രസർക്കാർ 2018-19ൽ 2,10,282 കോടിയും 2019-20, 2020-21 വർഷങ്ങളിൽ യഥാക്രമം 2,19,750, 3,71,908 കോടിയുമാണ് നികുതിയായി പിരിച്ചെടുത്തത്. ഈ വർഷം നവംബറിൽ പെട്രോളിേന്‍റയും ഡീസലിേന്‍റയും എക്സൈ് തീരുവ അഞ്ച് രൂപയും 10 രൂപയും കുറച്ചിരുന്നു.