തൃശൂർ: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി വാങ്ങുന്ന വിഷയം സർക്കാർ പരിഗണനയിൽ വന്നിട്ടില്ലെന്നും ഇക്കാര്യത്തിൽ ഔഷധിയുടെ ഭരണസമിതിക്ക് നിയമ വിധേയമായി ആലോചനകൾ നടത്താമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്.
ആശ്രമം വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും സർക്കാറിന്റെ മുന്നിലേക്ക് എത്തിയിട്ടില്ല. സ്ഥാപന വിപുലീകരണവുമായി ബന്ധപ്പെട്ട് ഔഷധി ഭരണസമിതിക്ക് തീരുമാനമെടുക്കാം. ഇക്കാര്യം സർക്കാറിന് മുന്നിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്ന് ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
എൻഡോസൾഫാൻ ഇരകളുടെ കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജില്ല ചികിത്സ രംഗത്ത് കാസർകോടിനെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.