തിരുവനന്തപുരം : ചരിത്ര കോൺഗ്രസിൽ നടന്ന പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഭയപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം . ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ളയാൾ ഗൂഢാലോചനയിൽ പങ്കാളിയായി. അതേ സമയം തന്നെ വധിക്കാനുള്ള ശ്രമം എന്ന ആരോപണം ഗവർണർ തിരുത്തി.
അതേസമയം ഒരു സമ്മർദവും തനിക്ക് മേൽ നടക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി . സർക്കാർ നിയമപരമായി പ്രവർത്തിച്ചാൽ ഈ പ്രതിസന്ധികൾ അവസാനിക്കും. സ്വകാര്യമായി ഇവർ ഭരണഘടനയ്ക്ക് എതിരെ സംസാരിക്കുകയാണ് . ഒരു മുൻ മന്ത്രി പാകിസ്ഥാൻ ഭാഷയിൽ സംസാരിച്ചുവെന്നും ജലീലിനെ ഉന്നംവച്ച് ഗവർണർ പറഞ്ഞു.
മാധ്യമങ്ങൾ എത്രത്തോളം ഉത്തരവാദിത്വം പാലിക്കുന്നുണ്ടെന്ന് ഗവർണർ ചോദിച്ചു. ആരെങ്കിലും മൈക്ക് വച്ചാൽ ഞാൻ സംസാരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവർത്തകർ അങ്ങനെ ആരെങ്കിലുമാണോ എന്ന് ഗവർണർ ചോദിച്ചു. മാധ്യമങ്ങൾ കാത്ത് നിൽക്കുമ്പോൾ, താൻ കാണാതെ പോവുകയാണോ വേണ്ടത്. താൻ ആരെയും രാജ്ഭവനിൽ ക്ഷണിച്ച് വരുത്തി സംസാരിക്കാറില്ല. എന്തുകൊണ്ടാണ് മുഖ്യമന്ത്രി അത് പറഞ്ഞപ്പോൾ മാധ്യമങ്ങൾ ചോദ്യം ചോദിക്കാത്തതെന്നും ഗവർണർ ചോദിച്ചു . മാധ്യമങ്ങൾക്ക് പ്രാധാന്യം നൽകുന്നത് കൊണ്ടാണ് താൻ സംസാരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.