തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തു. രാജ്ഭവൻ സൈബർ സെല്ലിൽ പരാതി നൽകി. ട്വീറ്റിലൂടെയാണ് രാജ്ഭവൻ ഇക്കാര്യം അറിയിച്ചത്. അടുത്തിടെ, കൊച്ചി കോർപറേഷൻ മേയര്‍ എം.അനില്‍കുമാറിന്റെ ഔദ്യോഗിക ഫെയ്സ്ബുക് അക്കൗണ്ടും ഹാക്ക് ചെയ്തിരുന്നു.