തിരുവനന്തപുരം : വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്കുളള അംഗങ്ങളുടെ സർക്കാർ പട്ടിക തിരിച്ചയച്ചതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പട്ടികയിലുള്ളവർ നോൺ ഒഫിഷ്യൽസാണ്. നോൺ ഒഫീഷ്യൽസ് ആകുമ്പോൾ വിജിലൻസ് റിപ്പോർട്ട് വേണമെന്നാണ് നിയമം. ഉവിടെ വിജിലൻസ് റിപ്പോർട്ടുണ്ടായിരുന്നില്ല. വിജിലൻസ് റിപ്പോർട്ട് ഇല്ലാത്തതിനാലാണ് പട്ടിക തിരിച്ച് അയച്ചത്. അത് സാധാരണ നടപടിയാണെന്നും ഗവർണർ വ്യക്തമാക്കി. കോടതി നിർദേശിച്ചത് അനുസരിച്ചാണ് നാല് സർവകലാശാല വിസിമാർക്ക് ഹിയറിങ് നടത്തിയത്. തുടർ നടപടികൾക്ക് സമയമെടുക്കും. ഓപ്പൺ യൂണിവേഴ്സിറ്റി വിസിയുടെ രാജി സ്വീകരിച്ചോ എന്ന ചോദ്യത്തിന് ഇപ്പോൾ അതിൽ പ്രതികരിക്കേണ്ട സമയമല്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം.