തിരുവനനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈകോടതിയിലെ നിയമോപദേശകനും സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു.
ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകൻ ജയ്ജു ബാബുവാണ് രാജിവെച്ചത്. ജയ്ജു ബാബുവിന്റെ ഭാര്യയും സ്റ്റാൻഡിങ് കോൺസലുമായ അഡ്വ. വിജയലക്ഷ്മിയും ഗവർണർക്ക് രാജിക്കത്ത് അയച്ചു.
ഹൈകോടതിയിൽ നിന്ന് ഗവര്‍ണർക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് നിയമോപദേശകൻ രാജിവെച്ചത്. വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ചൊവ്വാഴ്ച ഹൈകോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു.
ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വി.സിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.