തിരുവനന്തപുരം: ക്ഷേമനിധി ബോർഡുകളിലെ സാമ്പത്തിക പ്രതിസന്ധികളിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് അൺ ഓർഗനൈസഡ് വർക്കേഴ്സ് എംപ്ലോയിസ് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. പെൻഷന് അപേക്ഷ നൽകിയാൽ ഉത്തരവദിത്വപ്പെട്ട വകുപ്പ് മേധാവി എന്ന് ഒപ്പ് വെക്കുന്നുവോ അതു മുതൽ പെൻഷൻ കൊടുത്താൽ മതിയെന്ന ധനകാര്യവകുപ്പിന്റെ ഉത്തരവ് പിൻവലിക്കുക, ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുക, വിവാഹം, പ്രസവം എന്നീ ആനുകൂല്യങ്ങൾ തൽക്കാലം കൊടുക്കണ്ട എന്ന ഉത്തരവ് പിൻവലിക്കുക, ഫെബ്രുവരി മാസത്തിനുള്ളിൽ വാർഷിക വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ക്ഷേമ പെൻഷൻ അനുവദിക്കില്ല എന്ന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാന കമ്മിറ്റി ഉന്നയിച്ചു. സര്‍ക്കാര്‍ നിലപാട് അനുകൂലമല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും യോഗം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
അഡ്വ. സവിൻ സത്യൻ അധ്യക്ഷത വഹിച്ചു. കോളിയൂർ ദിവാകരൻ നായർ, എ.എം കബീർ, നഹാസ് പത്തനംതിട്ട, പി.മുരളീധരൻ, എം.എം. താഹ, എൻ.എസ്. നുസൂർ, രാജീവ് കോട്ടയം, സുനിൽ തേന്‍മാക്കൽ, ജെ.എം ഷൈജു, ബോബൻ ജി നാഥ്, എം. ജി.ജയകൃഷ്ണൻ, ബാബു.ജി.പട്ടത്താനം, എസ്.സുബാഷ്, എൻ. എസ് പ്രസന്നകുമാർ, എൽദോസ് പാണപാടാൻ, മിൽട്ടൻ ഫെർണാണ്ടസ്, ഷാഹിദ് ആനക്കയം, കിരൺ സി ലാസർ, ഷിബു ചാക്കോ, കെ.ബി യശോധരൻ, തങ്ങൾ കുഞ്ഞ് എന്നിവർ സംസാരിച്ചു.