വിശാഖപട്ടണം: പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ആന്ധ്ര പ്രദേശിലെ കഞ്ചാരം ഗ്രാമത്തിലെ രജം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അറുപത്തിരണ്ടുകാരനായ മധ്യവയസ്ക്കന്‍റെ പ്രവര്‍ത്തി വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്. ലാന്‍ഡ് ആന്‍ഡ് സര്‍വ്വേ വകുപ്പില്‍ നിന്ന് അസിസ്റ്റന്‍റ് ഡയറക്ടറായി വിരമിച്ച പി രാമകൃഷ്ണ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പശുക്കളെയും വളര്‍ത്ത് നായകളെയും പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഗ്രാമവാസികളും ബന്ധുക്കളും ഈ വിഷയം നേരത്തെ മനസിലാക്കിയിരുന്നു. പ്രതിയില്‍ നിന്ന് ഇതോടെ ഇവര്‍ അകലം പാലിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം ആരും പുറത്ത് പറഞ്ഞിരുന്നില്ല. പരിശോധനയില്‍ രാമകൃഷ്ണയ്ക്ക് മാനസികമായും ശാരീരികമായും പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
പിന്നെ എന്ത് കൊണ്ടാണ് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതെന്ന് വ്യക്തമായിട്ടില്ലെന്ന് ഇന്‍സ്പെക്ടര്‍ ഡി നവീന്‍ കുമാര്‍ പറഞ്ഞു. പി രാമകൃഷ്ണ പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒരാള്‍ നല്‍കിയ പരാതിയിലാണ് രാമകൃഷ്ണയെ അറസ്റ്റ് ചെയ്തത്. ഐപിസി 377 അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെയുള്ള വകുപ്പാണ് ഇത്.