തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറുന്നു. പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പദ്ധതി തൽകാലത്തേക്ക് ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങേണ്ടതില്ല എന്നാണ് തീരുമാനം.
പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സർവേയുമായി ബന്ധപ്പെട്ട പഠനത്തിനായി നിയോഗിച്ചത്. പദ്ധതിക്കായുള്ള തുടർ നടപടികൾ കേന്ദ്ര അനുമതി ലഭിച്ച ശേഷം മതിയെന്നാണ് തീരുമാനം.
അതേസമയം, പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സിൽവർ ലൈൻ സമരസമിതി പറഞ്ഞു. സമരക്കാർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.