തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ 94,21,550 റേഷൻ കാർഡുകളാണുളളതെന്ന് മന്ത്രി ജി.ആർ അനിൽ നിയമസഭയെ അറിയിച്ചു. എ.എ.വൈ-5,89,116, പി.എച്ച്.എച്ച് -35,49,248, എൻ.പി.എസ്- 22,98,498, എൻ.പി.എൻ.എസ്-29,56,446, എൻ.പി.ഐ-28433 എന്നിങ്ങനെയാണ് വിവിധ വിഭാഗത്തിലുള്ളത്.
2021 നവംമ്പർ രണ്ട് മുതൽ പ്രാബല്യത്തിൽ വന്ന പി.വി.സി റേഷൻ കാർഡ് സംവിധാനം നിലവിൽ 30,97,020 കാർഡുടമകൾ പ്രയോജനപ്പെടുത്തി. എല്ലാ റേഷൻ കാർഡുടമകളും നിർബന്ധമായും പി.വി.സി രൂപത്തിലുളള റേഷൻ കാർഡ് എടുക്കണമെന്ന് നിബന്ധനയില്ല.
ആവശ്യമുളള ഗുണഭോക്താക്കൾക്ക് അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ ടി റേഷൻ കാർഡ് പി.ഡി.എഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്ത് എ.ടി.എം കാർഡിൻ്റെ വലിപ്പത്തിൽ പി.വി.സി മെറ്റീരിയലിൽ പ്രിൻ്റെടുത്ത് ഉപയോഗിക്കാവുന്നതാണെന്നും മന്ത്രി മറുപടി നൽകി.












