പട്ന: തൊഴിലില്ലാഴ്മ മൂലം രാജ്യത്തെ യുവതലമുറ കഷ്ടപ്പാടിലാണ്. മികച്ച വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും അനുയോജ്യമായ ജോലികൾ ലഭ്യമാകാത്തതിൽ അവർ നിരാശയിലാണ്. അത്തരത്തിൽ സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ചായക്കട തുടങ്ങാൻ നിർബന്ധിതയായ ഒരു യുവതിയുടെ കഥയാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം.
പ്രിയങ്ക ഗുപ്ത എന്ന പെൺകുട്ടിയാണ് ജോലി ലഭിക്കാത്തതിനെ തുടർന്ന് ചായക്കട തുടങ്ങിയത്. 2019-ൽ ബിരുദം ലഭിച്ചെങ്കിലും ജോലി ലഭിക്കാത്തതിനെ തുടർന്ന് മറ്റുവഴികൾ കണ്ടെത്താമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് പട്നയിലെ വിമൻസ് കോളജിന് സമീപം ചായക്കട തുടങ്ങാൻ പ്രിയങ്ക തീരുമാനിച്ചത്.