മുംബൈ : മുംബൈയിൽ ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടന വേദിയായി ശിവാജി പാർക്കിൽ മഹാസമ്മേളനത്തിന് തുടക്കമായി. രാഹുൽ – പ്രിയങ്ക ഉൾപ്പെടെ പതിനഞ്ചിലധികം പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദാദറിൽ ശിവാജി പാർക്കിലെ ബാൽ താക്കറെ സ്മൃതി മണ്ഡപത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചാണ് സമ്മേളനവേദിയിലേക്ക് എത്തിയത്. ഇന്ത്യ മുന്നണി സമ്മേളനത്തിൽ പങ്കെടുക്കാൻ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മുംബൈയിലെത്തി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരും സമ്മേളനത്തിന്റെ ഭാഗമാകും. മഹാ വികാസ് അഘാഡി നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, പൃഥ്വിരാജ് ചവാൻ തുടങ്ങിയ നേതാക്കളും സമ്മേളന വേദിയിലെത്തി.