ന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ പ്രകാരം (യുഎപിഎ) അറസ്റ്റിലായയാൾക്ക് 8 വർഷത്തെ വിചാരണത്തടവിനു ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 109 സാക്ഷികളിൽ 6 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചതെന്നും വിചാരണ നീളുമെന്നും ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാജസ്ഥാനിലെ ജോധ്പുരിൽ നിന്ന് 2014 മേയ് 8നാണ് ജഹിർ ഹഖ് അറസ്റ്റിലായത്.