ഹൈദരാബാദ്: ഹൈദരാബാദില്‍ വിവാഹത്തിന് ഏതാനും മണിക്കൂറുകള്ക്കുമുന്പ് വരന് സൂര്യാഘാതമേറ്റ് മരിച്ചു. കുമുരം ഭീം ആസിഫാബാദിലാണ് സംഭവം. ഗുണ്ട്ല തിരുപ്പതി(32) ആണ് മരിച്ചത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിവാഹക്ഷണക്കത്ത് നല്‍കുന്നതിനിടെയാണ് ശക്തമായ സൂര്യാഘാതമേറ്റത്. പിന്നാലെ ഛര്‍ദിയും വയറിളക്കവും തുടങ്ങി ആരോഗ്യനില മോശമാകുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കള്‍ യുവാവിനെ കൗത്താലയിലെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഒടുവില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു മാഞ്ചേരിയല്‍ സ്വദേശിയുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കൗത്താലയില് നിലവില്‍ 40-43 ഡിഗ്രി സെല്‍ഷ്യസാണ് താപനില.