• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ദേഹത്ത് മഷിയൊഴിച്ച് പ്രവര്‍ത്തകന്‍

by Web Desk 04 - News Kerala 24
November 6, 2022 : 8:44 pm
0
A A
0
ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ദേഹത്ത് മഷിയൊഴിച്ച് പ്രവര്‍ത്തകന്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഭരത്സിങ് സോളങ്കിക്കെതിരെ മഷിയാക്രമണം. വരുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ അച്ഛന് സീറ്റ് നിഷേധിച്ചതില്‍ പ്രകോപിതനായ നേതാവിന്‍റെ മകനാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. ഗുജറാത്തിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്തായിരുന്നു സംഭവം.കോണ്‍ഗ്രസിന്‍റെ ഗുജറാത്തിലെ ആസ്ഥാന മന്ദിരമായ രാജീവ് ഭവനില്‍ പത്ര സമ്മേളനം നടത്തി പുറത്തിറങ്ങുകയായിരുന്നു ഭരത്സിങ് സോളങ്കി. സോളങ്കിയുടെ വസ്ത്രം മുഴുവന്‍ മഷി കുടഞ്ഞുവെന്നാണ് പൊലീസും, പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നത്.

“കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച വ്യക്തിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഇദ്ദേഹത്തിന്‍റെ പിതാവിന് എല്ലിസ്ബ്രിഡ്ജ് നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതാണ് മഷി ആക്രമണത്തിന് പ്രകോപനമായത്” – എല്ലിസ്ബ്രിഡ്ജ് പൊലീസ് ഇന്‍സ്പെക്ടര്‍ ബി ജി ചെതാരിയയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവ സ്ഥലത്തുണ്ടായ പൊലീസുകാര്‍ ഉടന്‍ തന്നെ ഇടപെട്ടെങ്കിലും. ഭരത്സിങ് സോളങ്കി മഷി എറിഞ്ഞയാള്‍ സ്വന്തം പാര്‍ട്ടിക്കാരനായതിനാല്‍ തനിക്ക് പരാതിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. റോമിൻ സുത്താർ എന്ന പാര്‍ട്ടി പ്രവര്‍ത്തകനാണ് മഷി എറിഞ്ഞത്. തന്‍റെ പിതാവ് രശ്മികാന്ത് സുതാറിന് കോണ്‍ഗ്രസ് എല്ലിസ്ബ്രിഡ്ജ് മണ്ഡലത്തില്‍ അവസരം നല്‍കാത്തതിനാലാണ് ഇത് ചെയ്തത് എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് ഇയാളെ ആദ്യം കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

രണ്ടു തവണ ഗുജറാത്തിലെ ആനന്ദ് മണ്ഡലത്തില്‍ നിന്നും ലോക്സഭ അംഗമായ വ്യക്തിയാണ് ഭരത്സിങ് സോളങ്കി. 2015 മുതല്‍ 2018വരെ ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്നു സോളങ്കി. യുപിഎ കാലത്ത് റെയില്‍വേയുടെ അടക്കം കേന്ദ്ര സഹമന്ത്രിയായിരുന്നു ഇദ്ദേഹം.നവംബര്‍ നാലിനാണ് എല്ലിസ്ബ്രിഡ്ജ് മണ്ഡലം അടക്കം 43 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ഭിഖു ദവേയെയാണ് എല്ലിസ്ബ്രിഡ്ജ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കിയത്. 2017 ല്‍ ബിജെപിയിലെ രാജേഷ് ഷായാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. ഗുജറാത്ത് നിയമസഭയിലെ 182 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി ഡിസംബര്‍ 1,5 തീയതികളില്‍ നടക്കും. ഡിസംബര്‍ 8നാണ് വോട്ടെണ്ണല്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മ്യൂസിയത്തെ ആക്രമണം: മതില്‍ചാടി കടന്നത് വിവരിച്ച് പ്രതി, ഒളിച്ചിരുന്ന സ്ഥലം കാണിച്ചു,തെളിവെടുപ്പ് അവസാനിച്ചു

Next Post

‘വാച്ച് യുവർ നെയ്ബർ എന്ന പേരിൽ പദ്ധതികളില്ല’, വിശദീകരണവുമായി കേരള പൊലീസ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
‘വാച്ച് യുവർ നെയ്ബർ എന്ന പേരിൽ പദ്ധതികളില്ല’, വിശദീകരണവുമായി കേരള പൊലീസ്

'വാച്ച് യുവർ നെയ്ബർ എന്ന പേരിൽ പദ്ധതികളില്ല', വിശദീകരണവുമായി കേരള പൊലീസ്

ആലുവയിൽ മൊബൈൽ നന്നാക്കുന്നതിൽ തർക്കം, കടയുടമയ്ക്ക് ക്രൂര മർദ്ദനം

ആലുവയിൽ മൊബൈൽ നന്നാക്കുന്നതിൽ തർക്കം, കടയുടമയ്ക്ക് ക്രൂര മർദ്ദനം

പൗഡിക്കോണത്ത് 4 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു, കടിയേറ്റവരില്‍ ഒരു കുട്ടിയും

പൗഡിക്കോണത്ത് 4 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു, കടിയേറ്റവരില്‍ ഒരു കുട്ടിയും

കൊവിഡ് നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കി യുഎഇ; ഇളവുകള്‍ അറിയാം

കൊവിഡ് നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കി യുഎഇ; ഇളവുകള്‍ അറിയാം

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ? മുന്നറിയിപ്പുമായി പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ? മുന്നറിയിപ്പുമായി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In