തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്സിങ് പ്രൊഫഷണലുകളുടെ ഒഴുവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് വഴി അവസരം. നഴ്സിങ്ങില്‍ ബി.എസ്.സി യോ പോസ്റ്റ് ബി.എസ്.സി യോ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് (വനിതകള്‍ക്ക്) അപേക്ഷിക്കാവുന്നതാണ്. നിലവില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അനിവാര്യമാണ്. ഇതിനായുളള അഭിമുഖങ്ങള്‍ 2023 ഓഗസ്റ്റ് 07 മുതല്‍ 10 വരെ എറണാകുളത്ത് നടക്കും. വിശദമായ സി.വി, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ ജോലി ചെയ്യുന്നത് തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡിന്റെയും, പാസ്സ്പോര്‍ട്ടിന്റെയും കോപ്പി, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ അയയ്ക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായുളള വിശദമായ വിജ്ഞാപനം നോര്‍ക്ക റൂട്ട്സ്, നോര്‍ക്ക എന്‍.ഐ.എഫ്.എല്‍ എന്നീ ഔദ്യോഗിക വെബ്ബ്സൈറ്റിലും ലഭ്യമാണ്. ഇതിനായി www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
അപേക്ഷ നല്‍കുന്നതിനുളള ലിങ്ക് – https://docs.google.com/forms/d/e/1FAIpQLScWZJmQm00eGBhkUlwCKigeJrmqANJPVk_gbRT64iXW1msZAA/viewform?fbclid=IwAR2GaQ_IQ9oQTlT1eKPDhDYRrzo6yepP1Uwn0GE6I_HY1ueUXCyX-rTQCw8&pli=1
സൗദി MoH റിക്രൂട്ട്മെന്റിന് 1983 ലെ എമിഗ്രേഷൻ ആക്‌ട് പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് നോര്‍ക്ക റൂട്ട്സ് സർവീസ് ചാർജ് ഈടാക്കുന്നതാണ്. നോര്‍ക്ക റൂട്ട്സ് വഴിയുളള റിക്രൂട്ട്മെന്റ് പ്രക്രിയയിൽ സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികൾക്ക് ഒരു റോളും ഇല്ല. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷകർ ഏതെങ്കിലും മൂന്നാം കക്ഷിക്ക് പണമോ പാരിതോഷികമോ നൽകരുത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അത് നോർക്ക റൂട്ട്സിനെ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു.