• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ പരിശോധന; 168 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

by Web Desk 04 - News Kerala 24
July 29, 2023 : 7:40 pm
0
A A
0
പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ പരിശോധന; 168 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിൽ ജൂൺ 11 മുതൽ 168 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചതായി അധികൃതർ അറിയിച്ചു. പ്രവാസി ബാച്ചിലര്‍മാരുടെ അനധികൃത താമസം തടയുന്നതിനുള്ള ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ ഡെപ്യൂട്ടി തലവൻ ആതിഫ് റമദാൻ, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ സിംഗിൾസ് കമ്മിറ്റി അംഗമായ അഹമ്മദ് അൽ ഷമ്മാരി എന്നിവർ അറിയിച്ചു.വൈദ്യുതി ശൃംഘലയ്ക്കും ജനങ്ങൾക്കും അപകടമാകുന്ന ഇത്തരം നിയമലംഘനങ്ങൾ പൂർണമായി അവസാനിപ്പിക്കുന്നതിനായി കർശന പരിശോധനകളാണ് ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീമും സിംഗിൾസ് കമ്മിറ്റിയും ചേർന്ന് നടത്തി വരുന്നത്. ഉയർന്ന ജനസാന്ദ്രതയുള്ള ജലീബ് അൽ ഷുവൈഖ്, ഖൈതാൻ തുടങ്ങിയ പ്രദേശങ്ങളിൽ ക്യാമ്പയിനുകൾ തുടരുന്നുണ്ടെന്ന് അൽ ഷമ്മാരി പറഞ്ഞു. നിയമലംഘനങ്ങൾ ന‌ടത്തരുതെന്ന് റിയൽ എസ്റ്റേറ്റ് ഉടമകളോടും വിദേശ നിക്ഷേപകരോടും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം അടുത്തിടെ എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തിയിരുന്നു. വിവിധ ഗവര്‍ണറേറ്റുകളിലായി നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 കെട്ടിടങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതായി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്നത് തടയുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിട്ടത്. കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികള്‍ക്കായി നടത്തിവരുന്ന പരിശോധനകള്‍ തുടരുകയാണ്. മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ ജൂണ്‍ മാസം നടന്ന പരിശോധനകളില്‍ ആകെ 922 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ രാജ്യത്തു നിന്ന് നാടുകടത്താനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൃഗസംരക്ഷണ മേഖലയിലെ ചട്ടങ്ങൾ ലഘൂകരിക്കാൻ ഉന്നതതല സമിതി

Next Post

‘നാടിന്‍റെയാകെ വേദന, പരമാവധി ശിക്ഷ ഉറപ്പുവരുത്തണം’; ഈ സാമൂഹ്യ തിന്മ ഇല്ലാതാക്കാൻ ബോധവത്കരണം വേണം: കെകെ ശൈലജ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘നാടിന്‍റെയാകെ വേദന, പരമാവധി ശിക്ഷ ഉറപ്പുവരുത്തണം’; ഈ സാമൂഹ്യ തിന്മ ഇല്ലാതാക്കാൻ ബോധവത്കരണം വേണം: കെകെ ശൈലജ

'നാടിന്‍റെയാകെ വേദന, പരമാവധി ശിക്ഷ ഉറപ്പുവരുത്തണം'; ഈ സാമൂഹ്യ തിന്മ ഇല്ലാതാക്കാൻ ബോധവത്കരണം വേണം: കെകെ ശൈലജ

ചാല മാർക്കറ്റിൽ പ്ലാസ്റ്റിക് പിടികൂടാൻ മിന്നൽ പരിശോധന; തടയാൻ ശ്രമിച്ച് വ്യാപാരികളും നാട്ടുകാരും, സംഘർഷം

ചാല മാർക്കറ്റിൽ പ്ലാസ്റ്റിക് പിടികൂടാൻ മിന്നൽ പരിശോധന; തടയാൻ ശ്രമിച്ച് വ്യാപാരികളും നാട്ടുകാരും, സംഘർഷം

ഡിജിറ്റൽ സയൻസ് പാർക്ക് : ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ആ​ഗസ്റ്റ് ഒന്നിന്‌ തുടക്കം

ഡിജിറ്റൽ സയൻസ് പാർക്ക് : ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ആ​ഗസ്റ്റ് ഒന്നിന്‌ തുടക്കം

മൂന്ന് ജില്ലകളിൽ ജോലി ചെയ്യാൻ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് മടി; ‌‌യോ​ഗം വിളിച്ച് ചീഫ് സെക്രട്ടറി

മൂന്ന് ജില്ലകളിൽ ജോലി ചെയ്യാൻ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് മടി; ‌‌യോ​ഗം വിളിച്ച് ചീഫ് സെക്രട്ടറി

പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി

പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In