• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, November 21, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സ്വപ്നസാഫല്യം ; നരകയാതനകള്‍ക്കൊടുവില്‍ ഫർഹാന ഉംറ നിർവഹിച്ചു

by Web Desk 04 - News Kerala 24
August 8, 2023 : 3:46 pm
0
A A
0
സ്വപ്നസാഫല്യം ; നരകയാതനകള്‍ക്കൊടുവില്‍ ഫർഹാന ഉംറ നിർവഹിച്ചു

റിയാദ്: ഉംറയെന്ന ജീവിതാഭിലാഷം നിറവേറ്റാൻ എത്തി ചതിയിലകപ്പെട്ട് നരകയാതന അനുഭവിക്കേണ്ടി വന്ന തെലങ്കാന സ്വദേശി ഫർഹാനക്ക് അവസാനം സ്വപ്‌ന സാഫല്യം. വിശ്വാസിയുടെ ഏറ്റവും വലിയ സ്വപ്‌നമായ ഉംറ നിർവഹിക്കുക എന്ന ലക്ഷ്യത്തിൽ പുണ്യഭൂമിയിലെത്തിയിട്ട് സ്വദേശിയുടെ വീട്ടിൽ ജോലിക്കാരിയാവേണ്ടി വന്ന ഫർഹാനക്ക് മക്കയിലെത്തി ഉംറ നിർവഹിക്കാനും മദീനയിലെത്തി പ്രവാചകെൻറ പള്ളി സന്ദർശിക്കാനും തുണയായത് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകമാണ്.താമസസൗകര്യം, ഭക്ഷണം തുടങ്ങിയവ അടക്കം എല്ലാം സൗജന്യമായി നൽകി ഐ.സി.എഫിന് കീഴിലുള്ള അൽ ഖുദ്‌സ് ഉംറ സർവിസ് വഴിയാണ് സൗകര്യം ഒരുക്കിയത്. റിയാദ് ഉമ്മുൽ ഹമാം സെക്ടർ ഐ.സി.എഫ് സെക്രട്ടറി നൗഷാദിെൻറ കുടുംബത്തോടൊപ്പം ഉംറയും മദീന സന്ദർശനവും നടത്തി ഫർഹാന റിയാദിൽ തിരിെച്ചത്തി.

റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ദവാദ്മിയിലെ അറജ എന്ന സ്ഥലത്തെ സ്വദേശി വീട്ടിലെ ദുരിതത്തിൽ നിന്ന്, ദവാദ്മി പൊലീസ് ഇടപെട്ട് മോചിപ്പിച്ചതിനെ തുടർന്നാണ് ഫർഹാനക്ക് ഉംറക്ക് വഴിയൊരുങ്ങിയത്. ദവാദ്മി ഹെൽപ് ഡെസ്കും ദവാദ്മിയിലെ സാമൂഹികപ്രവർത്തകൻ ഹുസൈൻ അലിയുമാണ് ഫർഹാനയെ മോചിപ്പിക്കാനുള്ള ശ്രമം നടത്തിയത്. മോചിതയായ ഫർഹാനയെ ദവാദ്മി ഐ.സി.എഫ് പ്രവർത്തകൻ അമീർ തെൻറ വീട്ടിൽ അഭയം നൽകി. ദവാദ്മി ഐ.സി.എഫ് ക്ഷേമകാര്യ സെക്രട്ടറി റിയാസ് പോത്തനൂർ, റിയാദ് ഘടകം ക്ഷേമകാര്യ പ്രസിഡൻറ് ഇബ്രാഹീം കരീമുമായി ബന്ധപ്പെടുകയും ഉംറക്ക് സൗകര്യം ഒരുക്കുകയുമായിരുന്നു. യത്രയിലൂടനീളം സന്തോഷവതിയായിരുന്ന ഫർഹാന, കർമങ്ങൾക്കിടയിൽ കുറച്ചുനേരം കൂട്ടം തെറ്റിയത് അൽപം ആശങ്ക ഉണ്ടാക്കിയെങ്കിലും കർമങ്ങൾ എല്ലാം ഭംഗിയായി നിറവേറ്റാൻ കഴിഞ്ഞതായി നൗഷാദ് പറഞ്ഞു. ഭാഷയുടെ അതിർവരമ്പുകൾക്കിടയിലും ആംഗ്യഭാഷയിലൂടെയുള്ള അവരുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

അയൽവാസിയായ ഏജൻറ്, 15,000 രൂപക്ക് ഉംറ ചെയ്യിപ്പിക്കാമെന്ന് മോഹിപ്പിച്ചു കെണിയിൽ പെടുത്തി കൊണ്ടുവന്ന് 7,000 റിയാലിന് സ്വദേശി പൗരന് വിറ്റ് വീട്ടുവേലകാരിയാക്കി മാറ്റുകയായിരുന്നു. മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയിൽ വന്നതിനാൽ ഇപ്പോൾ ഉംറ ചെയ്യാൻ കഴിയില്ലെന്നും അവസരം ഒരുങ്ങുന്നത് വരെ താമസിക്കാമെന്നും വിശ്വസിപ്പിച്ചാണ് സ്വദേശി പൗരന്‍റെ വീട്ടിൽ കൊണ്ടാക്കിയത്. എന്നാൽ പിന്നീട് ഏജൻറ് മുങ്ങുകയായിരുന്നു. വിവരമറിഞ്ഞ മലയാളി കൂട്ടായ്മയായ ദവാദ്മി ഹെൽപ് ഡെസ്കിന്‍റെ ശ്രമഫലമായി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് ഇടപെട്ട് മോചിപ്പിച്ചത്. ഉംറ കഴിഞ്ഞു തിരികെ എത്തിയാൽ പൊലീസിൽ റിപ്പോർട്ട് ചെയ്ത്, പിഴ അടച്ചാൽ മാത്രമേ നാട്ടിലേക്ക് പോവാൻ കഴിയുകയുള്ളൂ.

അനധികൃതമായി ജോലിക്ക് നിർത്തിയ സൗദി പൗരനെ കൊണ്ട് തന്നെ പിഴ സംഖ്യ അടപ്പിച്ചു നാട്ടിലേക്ക് കയറ്റി വിടാനാണ് ശ്രമിക്കുന്നത്. സൗദി പൗരൻ അതിന് തയ്യാറായില്ലെങ്കിൽ ഏജൻറിനെ കണ്ടെത്തി അടപ്പിക്കാൻ ശ്രമിക്കും. അതിനും കഴിഞ്ഞില്ലങ്കിൽ മാത്രം സുമനുസകളിൽ നിന്ന് സഹായം കണ്ടെത്താൻ ശ്രമിക്കുമെന്ന് റിയാസ് പോത്തനൂർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബസ് കൺസെഷൻ : വിദ്യാർഥികളോട്‌ വിവേചനം അരുതെന്ന് ഹൈക്കോടതി

Next Post

‘ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവിൽപന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്’; വിമർശനവുമായി ഐഷ സുൽത്താന

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവിൽപന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്’; വിമർശനവുമായി ഐഷ സുൽത്താന

‘ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവിൽപന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്’; വിമർശനവുമായി ഐഷ സുൽത്താന

ബീമാപ്പള്ളി അമിനിറ്റി സെന്ററിന് അധിക തുക നൽകാൻ ഭരണാനുമതി ലഭിച്ചുവെന്ന് ആന്റണി രാജു

ബീമാപ്പള്ളി അമിനിറ്റി സെന്ററിന് അധിക തുക നൽകാൻ ഭരണാനുമതി ലഭിച്ചുവെന്ന് ആന്റണി രാജു

എന്തുകൊണ്ട് മണിപ്പുരിൽ പോകുന്നില്ല: കേന്ദ്രത്തോട് മൂന്ന് ചോദ്യങ്ങളുമായി പ്രതിപക്ഷം; ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ച

എന്തുകൊണ്ട് മണിപ്പുരിൽ പോകുന്നില്ല: കേന്ദ്രത്തോട് മൂന്ന് ചോദ്യങ്ങളുമായി പ്രതിപക്ഷം; ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ച

വിഴിഞ്ഞം തുറമുഖം: 80 ശതമാനം നിർമാണം പൂർത്തിയായി

വിഴിഞ്ഞം തുറമുഖം: 80 ശതമാനം നിർമാണം പൂർത്തിയായി

ഏക സിവിൽ കോഡിനെതിരെ നിയമസഭ പ്രമേയം പാസാക്കി

ഏക സിവിൽ കോഡിനെതിരെ നിയമസഭ പ്രമേയം പാസാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In