ദോഹ: സര്‍വീസുകള്‍ വ്യാപിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്. സൗദി അറേബ്യയിലെ അല്‍ ഉല, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. യാമ്പുവിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കും. ഈ മാസം 29ന് അല്‍ ഉലയിലേക്കും ഡിസംബര്‍ ആറിന് യാമ്പുവിലേക്കും 14ന് തബൂക്കിലേക്കുമാണ് സര്‍വീസുകള്‍ തുടങ്ങുക. അല്‍ ഉലയിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും യാമ്പുവിലേക്കും തബൂക്കിലേക്കും മൂന്ന് സര്‍വീസുകള്‍ വീതവുമാണ് തുടങ്ങുക. നിലവില്‍ ദമ്മാം, ഗാസിം, ജിദ്ദ, മദീന, റിയാദ്, തായിഫ് എന്നിവിടങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ ഉള്ളത്. പുതിയ മൂന്ന് നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ തുടങ്ങുന്നതോടെ ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസുകള്‍ സൗദിയുടെ ഒമ്പത് നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്. പുതിയ മൂന്ന് നഗരങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റില്‍ ആരംഭിച്ചു.