റിയാദ്: രാജ്യത്ത് കനത്ത ചൂട് തുടരുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദി അറേബ്യയിലെ നാല് മേഖലകളിലും ഈ ആഴ്ച അവസാനം വരെ ചൂട് ഉയരുന്നത് തുടരുമെന്നും 46-50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കുമെന്നും സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അല്‍ ശര്‍ഖിയ മേഖലയില്‍ താപനില ഉയരും. 48-50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്.റിയാദിന്റെ കിഴക്ക്, തെക്ക് മേഖലകളിലും, അല്‍ ഖസീമിന്റെ കിഴക്കന്‍ മേഖലകളിലും മദീനയുടെ പടിഞ്ഞാന്‍ പ്രദേശങ്ങളിലും താപനില ഉയരും. 46-48 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. അല്‍ ശര്‍ഖിയയിലും മധ്യഭാഗങ്ങളിലും താപനില വളരെ കൂടുതലാകാനും സാധ്യതയുണ്ട്. മദീന, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങള്‍ മക്ക, ജിസാന്‍ മേഖലകള്‍ക്കിടയിലെ തീരദേശ റോഡില്‍ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ഇത് ദൂരക്കാഴ്ച പരിമിതപ്പെടുത്തുമെന്ും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.