തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഇനി ശീതീകരണ വഴിയിലൂടെയാകും ദര്‍ശനം. ദേവസ്വം ചെയര്‍മാന്‍ ഡോ വികെ വിജയന്‍ ക്ഷേത്രം നാലമ്പലത്തില്‍ സ്ഥാപിച്ച ശീതീകരണ സംവിധാനത്തിന്റെ സമര്‍പ്പണം നിര്‍വഹിച്ചു. കെപിഎം പ്രോസസിങ്ങ് മില്‍ എംഡി ശേഖറാണ് പദ്ധതി വഴിപാടായി സമര്‍പ്പിച്ചത്. പഴനി ക്ഷേത്ര മാതൃകയില്‍ എയര്‍ കൂളര്‍ സംവിധാനമാണ് ഉപയോഗിച്ചത്. ഇനി ചുറ്റമ്പലം, കൗണ്ടിങ്ങ് ഹാള്‍ എന്നിവിടങ്ങളിലും ശീതീകരണ സംവിധാനമൊരുക്കും.
സമര്‍പ്പണ ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാട്,സി മനോജ്, കെആര്‍ ഗോപിനാഥ്, മനോജ് ബി നായര്‍, വിജി രവീന്ദ്രന്‍, കെപി വിശ്വനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കല്‍ എന്നിവര്‍ സന്നിഹിതരായി. സമര്‍പ്പണ ചടങ്ങിന് ശേഷം പദ്ധതി സ്‌പോണ്‍സറെയും എന്‍ജിനീയേഴ്‌സിനെയും ദേവസ്വം ഭരണസമിതി ആദരിച്ചു. ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ അവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.