ദില്ലി: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് തെരഞ്ഞെടുപ്പിന് ഗുവാഹത്തി ഹൈക്കോടതിയുടെ സ്റ്റേ. തങ്ങള്‍ക്ക് ഡബ്ല്യുഎഫ്ഐ അംഗത്വം നിഷേധിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഫെഡറേഷനും കേന്ദ്ര കായിക മന്രതാലയത്തിനുമെതിരേ അസം ഗുസ്തി അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സ്റ്റേ പുറപ്പെടുവിച്ചത്. 2014 നവംബറില്‍ ചേര്‍ന്ന അന്നത്തെ ഡബ്ല്യുഎഫ്ഐ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അസം ഗുസ്തി അസോസിയേഷന് അംഗത്വം നല്‍കണമെന്നു ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഡബ്ല്യുഎഫ്ഐ ഇതുവരെ അംഗത്വം നല്കാന് തയാറായിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രതിനിധിയെ നോമിനേറ്റ് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ അസം അസോസിയേഷന് അംഗത്വത്തിനു പൂര്‍ണ അംഗീകാരം ലഭിക്കുന്നതു തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.