• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗ്യാന്‍വാപി: മസ്ജിദ് നിലനില്‍ക്കുന്ന സ്ഥാനത്ത് ക്ഷേത്രമുണ്ടായിരുന്നെന്ന് പുരാവസ്തു സര്‍വേ

by Web Desk 06 - News Kerala 24
January 26, 2024 : 2:39 pm
in India, News
Reading Time: 1 min read
0
A A
0
ഗ്യാന്‍വാപി: മസ്ജിദ് നിലനില്‍ക്കുന്ന സ്ഥാനത്ത് ക്ഷേത്രമുണ്ടായിരുന്നെന്ന് പുരാവസ്തു സര്‍വേ

ഗ്യാന്‍വാപി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥാനത്ത് ക്ഷേത്രമുണ്ടായിരുന്നതായി പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍ നിര്‍ണായകമാണെന്ന് ഹൈന്ദവ പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ പറഞ്ഞു. മുന്‍പ് ക്ഷേത്രമിരുന്ന സ്ഥലത്താണ് ഗ്യാന്‍വാപി പുനര്‍നിര്‍മിച്ചതെന്ന് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പതിനേഴാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ക്ഷേത്രമാണിതെന്നും അത് പുനര്‍നിര്‍മിച്ച് പള്ളിയാക്കി മാറ്റിയതാണെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം പള്ളിയിലെ ഒരു മുറിക്കുള്ളില്‍ നിന്ന് അറബിക്-പേര്‍ഷ്യന്‍ ലിഖിതത്തില്‍ മസ്ജിദ് ഔറംഗസേബിന്റെ ഭരണകാലത്താണ് (1676-77 CE) മസ്ജിദ് നിര്‍മിക്കപ്പെട്ടതെന്ന് പരാമര്‍ശിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം പൊളിക്കുകയായിരുന്നു. ഒരു ഭാഗം പൊളിച്ച് പരിഷ്‌കരിച്ച നിലവിലുള്ള ഘടനയിലേക്ക് മാറ്റുകയായിരുന്നുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

എഎസ്‌ഐ സര്‍വേ റിപ്പോര്‍ട്ട് കേസിലെ ഇരുകക്ഷികള്‍ക്കും നല്‍കുമെന്ന് കോടതി അറിയിച്ചു. ക്ഷേത്രത്തിലെ തൂണുകളടക്കം പൊളിച്ചു. പുതിയവ കൂട്ടിച്ചേര്‍ത്തു. പള്ളിയുടെ മുന്‍വശത്ത് നമസ്‌കാരത്തിനായി വലിയ പ്ലാറ്റ്‌ഫോം ഉണ്ടാക്കി. ഹൈന്ദവ ദേവന്മാരെ ചിത്രീകരിക്കുന്ന ശില്‍പ്പങ്ങളും മണ്ണിനടയില്‍ നിന്ന് കണ്ടെടുത്ത വാസ്തുവിദ്യാ ഘടകങ്ങളും കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ക്ഷേത്രങ്ങളിലെ കല്ലുകളില്‍ ദേവനാഗിരി, ഗ്രന്ഥ, തെലുങ്ക്, കന്നഡ ലിപികളിലുള്ള ലിഖിതങ്ങളും കണ്ടെടുത്തതായി സര്‍വേ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

നാലാഴ്ചത്തേക്ക് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് എഎസ്‌ഐ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. സര്‍വേ റിപ്പോര്‍ട്ട് കേസില്‍ കക്ഷികളായ ഹിന്ദു, മുസ്‌ലിം വിഭാഗങ്ങള്‍ക്ക് കൈമാറാമെന്നും എന്നാല്‍ പരസ്യമാക്കരുതെന്നും കോടതി വ്യക്തമാക്കി. കാശി വിശ്വനാഥക്ഷേത്ര ട്രസ്റ്റ്, വാരാണസി ജില്ല മജിസ്‌ട്രേറ്റ്, സംസ്ഥാന ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും പകര്‍പ്പ് നല്‍കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെണ്‍കരുത്ത് പ്രകടമാക്കി പരേഡ്; റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം

Next Post

മഞ്ചേരിയിൽ വായോധികന് ക്രൂര മർദ്ദനം ; ഓട്ടിസം ബാധിതനായ മകനും പരുക്ക്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മഞ്ചേരിയിൽ വായോധികന് ക്രൂര മർദ്ദനം ; ഓട്ടിസം ബാധിതനായ മകനും പരുക്ക്

മഞ്ചേരിയിൽ വായോധികന് ക്രൂര മർദ്ദനം ; ഓട്ടിസം ബാധിതനായ മകനും പരുക്ക്

വയനാട് കൊളഗപ്പാറയിൽ രണ്ടാമതും കടുവയിറങ്ങി ; പശുക്കിടാവിനെ കൊന്നു

വയനാട് കൊളഗപ്പാറയിൽ രണ്ടാമതും കടുവയിറങ്ങി ; പശുക്കിടാവിനെ കൊന്നു

വയനാട്ടിൽ വീണ്ടും കരടി ; കാൽപ്പാടുകൾ കണ്ടെത്തി

വയനാട്ടിൽ വീണ്ടും കരടി ; കാൽപ്പാടുകൾ കണ്ടെത്തി

മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

കേന്ദ്രത്തിനെതിരായ സമരം ; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേന്ദ്രത്തിനെതിരായ സമരം ; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021