മുടികൊഴിച്ചിലും താരനും നിങ്ങളെ അലട്ടുന്നുണ്ട്. പലരും മുടി കൊഴിച്ചിലിന് വിപണികളിൽ നിന്ന് ലഭിക്കുന്ന പല തരത്തിലുള്ള ഓയിലുകളും ക്രീമുകളും വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും. താരനും മുടികൊഴിച്ചിലും അകറ്റാൻ സഹായിക്കുന്ന ചില മാർഗങ്ങളെ കുറിച്ചറിയാം…
ഒന്ന്…
ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് ഒലിവ് ഓയിൽ. ഒലിവ് ഓയിൽ മുടിക്ക് നല്ലതാണ്, കാരണം അതിൽ സ്ക്വാലീൻ, ഒലിക് ആസിഡ് തുടങ്ങിയ മോയ്സ്ചറൈസിംഗ് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. മുടിയുടെ അറ്റം പിളരുന്നത് തടയാനും ഇത് സഹായിച്ചേക്കും. ഇത് മുടിയുടെ ഇലാസ്തികത വർദ്ധിപ്പിക്കും.
ഒലിവ് ഓയിൽ ഉപയോഗിച്ച് തലമുടിയും തലയോട്ടിയും മസാജ് ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും കട്ടിയുള്ള മുടി വളരാൻ ഉത്തേജിപ്പിക്കുകയും അതുവഴി മുടിയുടെ വളർച്ച ഇരട്ടിയാക്കുകയും ചെയ്യുന്നു.
രണ്ട്…
മുട്ടയിൽ വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്ക് കേടുപാടുകൾ വരുത്തുന്നതിനെ കൂടുതൽ പ്രതിരോധിക്കും. വിറ്റാമിൻ എ, ഇ, ബയോട്ടിൻ, ഫോളേറ്റ് എന്നിവ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ചില പ്രധാന പോഷകങ്ങളാണ്. രണ്ട് ടീസ്പൂൺ മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ ഒലീവ് ഓയിലും അൽപം കറ്റാർവാഴ ജെല്ലും ചേർത്ത് മിശ്രിതമാക്കുക. ശേഷം തലയോട്ടിയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
കറ്റാർവാഴയിൽ വിറ്റാമിനുകൾ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും കോശങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യകരമായ കോശ വളർച്ചയ്ക്കും തിളക്കമുള്ള മുടിക്കും കാരണമാകുന്നു. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാർവാഴ ജെല്ലിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങളും മുടി കൊഴിയുന്നത് തടയുന്നു.