നീണ്ട തലമുടി വേണമെന്നാണാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ താരനും തലമുടി കൊഴിച്ചിലുമാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. മുടി പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവ ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് മൂലം ഉണ്ടാകാം. അതിനായി തലമുടിക്കും പോഷകങ്ങൾ ലഭ്യമാകണം. അത്തരത്തില്‍ പോഷകങ്ങള്‍ അടങ്ങിയ ഒരു ഹെയര്‍ മാസ്ക് പരിചയപ്പെടാം.
തലമുടി തഴച്ച് വളരാനും തിളക്കം കിട്ടാനും സഹായിക്കുന്നതാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിച്ച് തലയോട്ടിയില്‍ നേരിട്ട് മസാജ് ചെയ്യുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും ഒരു മുട്ട, രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും പുരട്ടി മസാജ് ചെയ്യാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ആഴ്ചയില്‍ രണ്ട് ദിവസം എങ്കിലും ചെയ്യുന്നത് ഫലം നല്‍കും. അതുപോലെ ഒരു പിടി ചെമ്പരത്തി പൂക്കൾ എടുത്ത ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകി വെയിലത്ത് വച്ച് ഉണക്കിയെടുക്കുക. ദളങ്ങൾ നന്നായി ഉണക്കിയ ശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഈ ദളങ്ങൾ ചേർക്കുക. ഇനി ഈ മിശ്രിതം കുറഞ്ഞ തീയിൽ കുറച്ചുനേരം ചൂടാക്കാം. ശേഷം ലഭിക്കുന്ന എണ്ണ ഒരു കുപ്പിയിലേക്ക് പകർത്തി ഒഴിച്ച് പിന്നീടുള്ള ആവശ്യത്തിനായി സൂക്ഷിച്ചു വയ്ക്കാം. ഓരോ ഇതര ദിവസങ്ങളിലും മുടി കഴുകുന്നതിനു മുമ്പ് ഈ എണ്ണ തലയോട്ടിയിൽ പുരട്ടി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക.