റിയാദ്: ഇക്കൊല്ലം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളടക്കമുള്ള ആഭ്യന്തര തീർഥാടകർ റമദാൻ പത്തിന് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് സൗദി ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യമായി ഹജ്ജ് നിർവഹിക്കുന്ന തീർഥാടകർക്കുള്ള അപേക്ഷ സമർപ്പണമാണ് റമദാൻ 10 വരെ തുടരുക.
അഞ്ച് വർഷം മുമ്പ് ഹജ്ജ് നിർവഹിച്ച സ്വദേശി പൗരന്മാർക്കും വിദേശ താമസക്കാർക്കും തുടർന്നും അപേക്ഷ നൽകാം. സൗകര്യങ്ങളുടെ ലഭ്യത അവസാനിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് വരെ ഇത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര തീർഥാടകർക്കുള്ള അപേക്ഷ, ഹജ്ജ് വെബ്‌സൈറ്റിലെ https://localhaj.haj.gov.sa/ എന്ന ലിങ്ക് മുഖേനയോ ‘നുസുക്’ ആപ് വഴിയോ സമർപ്പിക്കാം.