തുര്‍ക്കി: പാമ്പിനെ എവിടെ കണ്ടാലും പേടിയും അറപ്പുമുളളവരുണ്ട്. അത്, കഴിക്കുന്ന ഭക്ഷണത്തിലാണെങ്കിലോ? അങ്ങനൊരു സംഭവം തുർക്കിയിൽ നിന്ന് ജർമനിയിലേക്കുളള വിമാനത്തിലുണ്ടായി. പച്ചക്കറികൾക്കിടയിൽ അധികം വേവാത്തൊരു പാന്പിൻ തല. അതാണ് ദൃശ്യങ്ങളിൽ. ഈ മാസം 21ന് അങ്കാറയിൽ നിന്ന് ഡസൽഡോഫിലേക്ക് പറന്ന സൺ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരന്‍റേതാണ് പരാതി.
വിമാനക്കമ്പനി അന്വേഷണം തുടങ്ങി. വിമാനത്തിൽ ഭക്ഷണം വിളമ്പാൻ ഏൽപ്പിച്ച സ്ഥാപനത്തെ ഒഴിവാക്കി. സംഭവത്തിൽ ദുരൂഹത ആരോപിക്കുകയാണ് കാറ്ററിങ് കമ്പനി. 280 ഡിഗ്രി സെൽഷ്യസിലാണ് വിമാനത്തിലേക്കുളള ഭക്ഷണം പാകം ചെയ്യുന്നത്. ദൃശ്യങ്ങളിൽ പാതിവെന്ത നിലയിലാണ് പാന്പിന്‍റെ തല. ഇത് പിന്നീട് ചേർത്ത് പ്രചരിപ്പിച്ചതാകാമെന്ന് കമ്പനി പറയുന്നു.
അന്വേഷണത്തിൽ എല്ലാം വ്യക്തമാകുമെന്നും. ജീവനുളളതോ ഇല്ലാത്തതോ, വിമാനത്തിൽ പാമ്പിനെ കണ്ടെത്തുന്നത് ഇതാദ്യമായല്ല. ഫെബ്രുവരിയിൽ ക്വാലാലംപൂരിൽ നിന്നുള്ള എയർഏഷ്യ വിമാനം പാമ്പ് കയറിയതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയിരുന്നു.