കണ്ണൂര്‍: മീന്‍ പിടിക്കുന്നതിനിടെ തോട്ട പൊട്ടി 16 വയസുകാരന്റെ കൈ തകര്‍ന്നു. കണ്ണൂര്‍ അതിര്‍ത്തി പ്രദേശമായ പെരിങ്ങത്തൂരില്‍ കായപ്പനച്ചി പുഴയോരത്താണ് സംഭവം.കോല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹീമിന്റെ ഇടത് കൈപ്പത്തിയാണ് തകര്‍ന്നത്. കണ്ണിനും പരിക്കേറ്റു.