കൊച്ചി: യുവതിയുടെ പരാതിയിൽ വഞ്ചന, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം തനിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് ചാർജ് ചെയ്ത കേസിൽ മുൻകൂർജാമ്യം തേടി അഡ്വ. ആളൂർ ഹൈകോടതിയിൽ. ബിസിനസ് കാര്യങ്ങൾക്കായി നിയമോപദേശത്തിന് അഞ്ചുലക്ഷം രൂപ വാങ്ങിയത് തിരികെ നൽകാത്തതിനാൽ നൽകിയ വ്യാജ പരാതിയാണെന്നാണ് ഹരജിയിൽ പറയുന്നത്.
ബിസിനസുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ പണം തിരികെ നൽകണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറാകാത്തതിനാൽ വ്യാജ ആരോപണം ഉന്നയിച്ച് കേസ് നൽകിയെന്നാണ് ഹരജിയിൽ പറയുന്നത്. താൻ പുറത്താക്കിയ ജൂനിയർ അഭിഭാഷകരും ഇതിന് പിന്നിലുണ്ടെന്നും ഹരജിയിൽ പറയുന്നു.