• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സുഹൃത്തിന്‍റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, തൃശ്ശൂരിൽ യുവാവിന്‍റെ കൈ വെട്ടി പ്രതികാരം: പ്രതി പിടിയിൽ

by Web Desk 06 - News Kerala 24
October 9, 2023 : 10:52 am
in Kerala, News
Reading Time: 1 min read
0
A A
0
സുഹൃത്തിന്‍റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, തൃശ്ശൂരിൽ യുവാവിന്‍റെ കൈ വെട്ടി പ്രതികാരം: പ്രതി പിടിയിൽ

തൃശൂര്‍: എരുമപ്പെട്ടി പന്നിത്തടത്ത് മരത്തംകോട് സ്വദേശിയെ  വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി മണ്ണംപേട്ട പാലക്കുന്നില്‍ വീട്ടില്‍  സനോജിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പന്നിത്തടത്ത് കോഴിക്കട നടത്തിയിരുന്ന സജീറിനെയാണ് പ്രതിയും കൂട്ടുപ്രതികളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കോടതിയില്‍ കീഴടങ്ങി ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന സനോജിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിലെ മറ്റു പ്രതികളായ എയ്യാല്‍ സ്വദേശി രാഹുലിനേയും കൈപ്പറമ്പ് സ്വദേശി സയ്യിദ് അബ്ദുറഹ്മാനേയും  പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ വിയ്യൂര്‍ സബ് ജയിലില്‍ റിമാന്റിലാണ്. പന്നിത്തടത്ത് ചിക്കന്‍ സെന്റര്‍ നടത്തുന്ന സെജീറിനെ കഴിഞ്ഞ മാസം  15-ാം തീയതിയാണ് കടയ്ക്ക് മുന്നില്‍വച്ച് പ്രതികള്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വാളുകള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ സെജീറിന്റെ രണ്ട് കൈകള്‍ക്കും വെട്ടേറ്റ് ഗുരതര പരുക്ക് പറ്റിയിട്ടുണ്ട്.

സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്യുന്നത് സജീര്‍ ചോദ്യംചെയ്യുകയും ഇവര്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. സനോജാണ് സെജീറിനെ ക്രൂരമായി വെട്ടിയത്. ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സനോജിനെ സംഭവത്തിലെ സൂത്രധാരന്മാരായ രാഹുലും അബ്ദുറഹ്മാനും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കിയതാകാമെന്നാണ് നിഗമനം. എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ റിജില്‍ എം. തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കൊടുങ്ങല്ലൂരിലും പൊലീസ് പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ആക്രമണത്തിന് ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ  അതിന് പിന്നിലുള്ളവരെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

Next Post

വധഭീഷണി സന്ദേശം; ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
‘പുതിയ ഇന്ത്യക്കായുള്ള പുതിയ മന്ദിരം’; പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍

വധഭീഷണി സന്ദേശം; ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു

‘കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ’; പ്രശ്‌നങ്ങൾക്ക് എല്ലാം കാരണം ഇസ്രയേൽ, ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ

‘കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ’; പ്രശ്‌നങ്ങൾക്ക് എല്ലാം കാരണം ഇസ്രയേൽ, ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ

ചെറുപ്പക്കാര്‍ക്ക് സൗജന്യമായി കോണ്ടം; പുത്തൻ തീരുമാനവുമായി ഫ്രാൻസ്

ഹൈസ്കൂള്‍ വിദ്യാർത്ഥികൾക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യണമെന്ന് ബിൽ; പറ്റില്ലെന്ന് കാലിഫോർണിയ ഗവർണർ

‘മികച്ച പ്രതിഭ, വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടത്’, ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ മന്ത്രിയുടെ മറുപടി

'മികച്ച പ്രതിഭ, വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടത്', ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ മന്ത്രിയുടെ മറുപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021