• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ജഡജയല്ല, ചെന്നൈയെ ഇപ്പോഴും നയിക്കുന്നത് ധോണിയെന്ന് ഹര്‍ഭജന്‍

by Web Desk 01 - News Kerala 24
April 5, 2022 : 10:52 am
0
A A
0
ജഡജയല്ല, ചെന്നൈയെ ഇപ്പോഴും നയിക്കുന്നത് ധോണിയെന്ന് ഹര്‍ഭജന്‍

മുംബൈ : ഐപിഎല്‍ പതിനഞ്ചാം സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് എം എസ് ധോണി ആരാധകരെ ഞെട്ടിച്ചത്. രവീന്ദ്ര ജഡേജയെ പുതിയ നായതനായി ധോണി നിര്‍ദേശിക്കുകയും ചെയ്തു. പുതിയ നായകന് കീഴില്‍ ഇറങ്ങിയ ചെന്നൈക്ക് പക്ഷെ, സീസണില്‍ ഇതുവരെ ജയം നേടാനായിട്ടില്ല.

സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലാണിപ്പോള്‍ ചെന്നൈ. നായകനെന്ന നിലയില്‍ ജഡേജ കളി നിയന്ത്രിക്കുന്നത് കാണുന്നത് തന്നെ അപൂര്‍വമാണെന്ന വിമര്‍ശനത്തിനിടെ ചെന്നൈയെ നയിക്കുന്നത് ഇപ്പോഴും ധോണിയാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. സ്റ്റാര്‍ സ്പോര്‍സ് ചാനലിലെ ടോക് ഷോയിലായിരുന്നു ഹര്‍ഭജന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

എനിക്ക് തോന്നുന്നത് ധോണി തന്നെയാണ് ഇപ്പോഴും ചെന്നൈയുടെ ക്യാപ്റ്റന്‍ എന്നാണ്. ജഡേജയെ നോക്കുമ്പോള്‍ അദ്ദേഹം പലപ്പോഴും ഔട്ട് ഫീല്‍ഡിലാണ് ഫീല്‍ഡ് ചെയ്യുന്നത്. അവിടെ നിന്ന് നിങ്ങള്‍ക്ക് കളിയിലെ പലകാര്യങ്ങളും നിയന്ത്രിക്കാനാവില്ല. എനിക്ക് തോന്നുന്നത് ജഡേജ, ഫീല്‍ഡ് സെറ്റിംഗ് അടക്കമുള്ള കാര്യങ്ങളുടെ തലവേദനയൊക്കെ ധോണിയെ ഏല്‍പ്പിച്ചിരിക്കുകയാണെന്നാണ്. തന്‍റെ തോളില്‍ നിന്ന് ഫീല്‍ഡ് സെറ്റിംഗ് പോലെ കുറച്ചു ഭാരം ധോണിയുടെ ചുമലില്‍ വെച്ചുകൊടുത്തിരിക്കുകയാണ്.

ധോണിക്ക് കീഴില്‍ ജഡേജയെ നായകനാക്കിയത് ശരിയായ തീരുമാനമായിരുന്നുവെന്നും മുന്‍ ചെന്നൈ താരം കൂടിയായ ഹര്‍ഭജന്‍ പറഞ്ഞു. ബാറ്റിംഗിലായാലും ബൗളിംഗിലായാലും ആത്മവിശ്വാസമാണ് ജഡേജയുടെ കൈമുതല്‍. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ജഡേജയെ തെരഞ്ഞെടുത്തത് ശരിായയ തീരുമാനമാണ്. ധോണിക്ക് കീഴില്‍ ജഡേജ മികച്ച നായകനായി വളരും.

ചെന്നൈയുടെ ബൗളിംഗ് ദുര്‍ബലമാണെന്നും ബാറ്റിംഗിലും കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ ജഡേജക്കും പലതും തെളിയിക്കണം. പക്ഷെ എന്തായാലും അദ്ദേഹത്തെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത് ശരിയായ തീരുമാനമാണ്. ക്യാപ്റ്റന്‍ സ്ഥാനത്ത് ജഡേജക്ക് കുറച്ചുകൂടി സമയം നല്‍കേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ ധോണി അദ്ദേഹത്തെ സഹായിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

2008ല്‍ ഐപിഎല്ലിലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായിരുന്നു എം എസ് ധോണി. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മ്മക്ക് ശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകനുമാണ്.

ധോണിക്ക് കീഴില്‍ ചെന്നൈ 204 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇതില്‍ 121 എണ്ണത്തില്‍ ടീം ജയിച്ചു. വിജയശതമാനം 59.60. പന്ത്രണ്ട് സീസണില്‍ ചെന്നൈയെ നയിച്ച ധോണിക്ക് കീഴില്‍ 2020ല്‍ മാത്രമാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായത്.2012ൽ 9.8 കോടി രൂപയ്ക്ക് ചെന്നൈയിൽ എത്തിയ ജഡേജയെ ടീം ഇത്തവണത്തെ താരലേലത്തിൽ 16 കോടി രൂപയ്ക്കാണ് നിലനിർത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീശക്തി SS-307 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Next Post

അന്ധവിശ്വാസത്തിന്റെ പേരിൽ ട്രാൻസ്‌വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ചു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
അന്ധവിശ്വാസത്തിന്റെ പേരിൽ ട്രാൻസ്‌വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ചു

അന്ധവിശ്വാസത്തിന്റെ പേരിൽ ട്രാൻസ്‌വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ചു

സ്ത്രീശക്തി SS-307 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സ്ത്രീശക്തി SS-307 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

പ്രവാസികള്‍ക്ക് ഇനി അത്യാവശ്യഘട്ടങ്ങളിൽ മാത്രം സർക്കാർ ആശുപത്രി സേവനമെന്ന് സൗദി അധികൃതര്‍

പ്രവാസികള്‍ക്ക് ഇനി അത്യാവശ്യഘട്ടങ്ങളിൽ മാത്രം സർക്കാർ ആശുപത്രി സേവനമെന്ന് സൗദി അധികൃതര്‍

കെ റെയിൽ ചർച്ച ചെയ്യേണ്ട സ്ഥലമല്ല പാർട്ടി കോൺഗ്രസ് ; പദ്ധതി ജനങ്ങൾ അംഗീകരിച്ചതാണെന്ന് ഇ പി ജയരാജൻ

കെ റെയിൽ ചർച്ച ചെയ്യേണ്ട സ്ഥലമല്ല പാർട്ടി കോൺഗ്രസ് ; പദ്ധതി ജനങ്ങൾ അംഗീകരിച്ചതാണെന്ന് ഇ പി ജയരാജൻ

പൾസർ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി ; ആധികാരികത ഉറപ്പിക്കാൻ ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ് ; പൾസർ സുനി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In