വടകര > മനുഷ്യരുടെ വേദന തൊട്ടറിയാനും ആശ്വസിപ്പിക്കാനുമുള്ള മനസ് കെ കെ ശൈലജ ടീച്ചർക്കുണ്ടെന്ന് നടൻ ഹരിശ്രീ അശോകൻ. നമ്മുടെ പ്രിയപ്പെട്ട സഹോദരിയും അമ്മയുമാണവർ. നാടിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഇടതുപക്ഷം വിജയിക്കണം – ഹരിശ്രീ അശേകാൻ പറഞ്ഞു. തലശ്ശേരിയിൽ യൂത്ത് വിത്ത് ടീച്ചർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒമ്പതാംവയസിൽ കമ്യൂണിസ്റ്റ്പാർടിക്കുവേണ്ടി പോസ്റ്ററൊട്ടിച്ചു തുടങ്ങിയതാണ്. പോസ്റ്ററൊട്ടിക്കലും ചുവരെഴുത്തുമെല്ലാം ഞങ്ങൾ തന്നെയാണ്. എല്ലാംകഴിയുമ്പോൾ കപ്പയും കട്ടൻചായയും കിട്ടും. അന്നത്തെ ദാരിദ്ര്യത്തിന് അതുമൊരു ആശ്വാസമായിരുന്നു. നാട്ടിൽ ഞങ്ങൾ രണ്ടുവീട്ടുകാരേ അന്ന് സിപിഐ എമ്മുകാരായി ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഒരുപാട് കുടുംബങ്ങൾ പാർടിയിലുണ്ട് – ഹരിശ്രീ അശോകൻ പറഞ്ഞു.