തൊടുപുഴ: ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ പ്രതിഷേധിച്ചു 27നു ദേവികുളം താലൂക്കിൽ അതിജീവന പോരാട്ട വേദി പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. സിപിഐ ജില്ലാ നേതൃത്വവുമായി നടത്തിയ ചർച്ചയെ തുടർന്നാണു ഹർത്താൽ പിൻവലിച്ചത്. അടിമാലിയില്‍ വെള്ളിയാഴ്ച സിപിഐ ജില്ലാ സമ്മേളനം ആരംഭിക്കുന്നതിനെ തുടര്‍ന്നാണു ചർച്ച നടന്നത്.
ഇടുക്കിയിലെ ബഫർസോൺ വിഷയത്തിൽ കൃഷി മന്ത്രി പി.പ്രസാദ് 2017ൽ ഹരിത ട്രൈബ്യൂണലിൽ നൽകിയ ഹർജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. 26 മുതൽ 29 വരെ അടിമാലിയിൽ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിൽ പി.പ്രസാദ് പങ്കെടുക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് മന്ത്രിക്കെതിരായ ബഹിഷ്കരണത്തിനെ ഭാഗമായി ഹർത്താൽ പ്രഖ്യാപിച്ചത്.