മേപ്പയൂർ (കോഴിക്കോട്)∙ പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) നടത്തിയ ഹർത്താലിനിടെ, പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ മൂന്ന് പിഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ. മേപ്പയൂർ മുണ്ടയോട്ടിൽ സിദ്ദീഖ് (45), കീഴ്പ്പയ്യൂർ മാരിയം വീട്ടിൽ ജമാൽ (45), പുതിയോട്ടൂർ കൂനം റസാഖ് (38) എന്നിവരാണ് റിമാൻഡിലായത്.
ഹർത്താലിനിടെ റോഡിൽ ടാർ ഒഴിച്ച് കത്തിച്ച് നശിപ്പിക്കുകയായിരുന്നെന്ന് മേപ്പയൂർ പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. മേപ്പയൂർ കൊയിലൊത്ത് സഹൽ എന്ന പിഎഫ്ഐ പ്രവർത്തകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോധനം പ്രഖ്യാപിച്ചതോടെ പിഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.