തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസംഗമത്തിൽ മുൻ എംഎൽഎ പി.സി.ജോർജ് നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്തു. ഡിജിപിയുടെ നിർദേശപ്രകാരമാണ് കേസ്. ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും ഡിവൈഎഫ്ഐ പൊലീസിലും പരാതി നൽകിയിരുന്നു.